Wednesday, March 26, 2008

ധ്രുവ നക്ഷത്രത്തെ കേരളത്തില്‍ നിന്നു കാണാം !!

ധ്രുവ നക്ഷത്രമെന്ന് നാം ധാരാളം കേട്ടിട്ടുണ്ട് . കഥകളും വായിച്ചിട്ടുണ്ട് . പക്ഷെ കണ്ടീട്ടുള്ളവര്‍ വിരളമായിരിയ്ക്കാം.എന്നാല്‍ കേരളത്തില്‍ നിന്നും നമുക്കു കാണാം.



1.എപ്പോള്‍ കാണാം ? എവിടെ കാണാം

വൈകീട്ട് ഏഴുമണി മുതല്‍ പുലര്‍ച്ചെ ആറൂമണി വരെ വടക്കുദിശയില്‍ 12 ഡിഗ്രി കോണീയ അകലത്തില്‍ കാണാം .
ബാക്കി എല്ലാ നക്ഷത്ര ഗണങ്ങളുടേയും സ്ഥാനം മാറിയീട്ടുണ്ടാകും .ധ്രുവ നക്ഷത്രം മാത്രമാണ് ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ സ്ഥാന മാറ്റം സംഭവിക്കാത്ത ഏക നക്ഷത്രം


2.എങ്ങനെ കാണാം ?

സെക് സ്റ്റന്‍ഡ് ഉപയോഗിച്ച് ഒരു മണിക്കൂര്‍ ഇടവിട്ട് നാലു മണിക്കൂറിനുള്ളില്‍ നാലു പ്രാവശ്യം നിരീക്ഷിക്കുക . ഓരോ പ്രാവശ്യം നിരീക്ഷിക്കുമ്പോഴും സെക് സ്റ്റന്‍ഡിലെ കോണീയ അകലം രേഖപ്പേടുത്തിയിരിക്കും . നാലു മണിക്കൂറിനുള്ളില്‍ നാലു പ്രാവശ്യം നിരീക്ഷിച്ച് രേഖപ്പേടൂത്തിയ കോണീയ അകലം ഒരേ കോണീയ അകല മാണെങ്കില്‍ ( മദ്ധ്യ കേരളത്തില്‍ 12 ഡിഗ്രി ) ആണെങ്കില്‍ അത് ധ്രുവ നക്ഷത്ര മാണെന്ന് ഉറപ്പിക്കാം .

3. എന്താണ് സെക് സ്റ്റന്‍ഡ് ? അത് എങ്ങനെ ഉണ്ടാക്കാം ?

ഭൂമിയില്‍ നിന്നു വീക്ഷിക്കുമ്പോള്‍ ജ്യോതിര്‍ ഗോളങ്ങളുടെ കോണീയ അകലം കണക്കാക്കുന്നതിനുള്ള ഉപകരണ മാണ് സെക് സ്റ്റന്‍ഡ് . 15 സെ. മി നീളവും ഉള്‍വ്യാസം അര ഇഞ്ച് ഉള്ള ഒരു പി.വി.സി പൈപ്പ് എടുക്കുക . അതിന്റെ ഒരു അഗ്രത്തില്‍ വിടവുണ്ടാക്കി ആ വിടവിലൂടെ ഒരു മട്ടകോണ്‍ ( കുട്ടികള്‍ ഇന്‍സ് ട്രുമെന്റ് ബോക് സില്‍ ഉപയോഗിക്കുന്നത് ) തിരുകിക്കയത്തി ടൈറ്റാക്കി പശവെച്ച് ഒട്ടിച്ച് ഉറപ്പിച്ചെടുക്കുക .മട്ടകോണിന്റെ മദ്ധ്യ പൂജ്യം ഡിഗ്രി അടയാളപ്പെടുത്തുക . ഇടത്തോട്ട് + കോണീയ അകലം 10 ,20 ,30.....എന്നിങ്ങനെ 90 വരെ അടയാളപ്പെടുത്തുക . മട്ടകോണിന്റെ മധ്യത്തില്‍ (പൂജ്യം ഡിഗ്രി യില്‍ തൂങ്ങിക്കിടക്കുന്ന വിധത്തില്‍ ഒരു ചരട് കല്ലുമായി ബന്ധിച്ച് കെട്ടിയിടുക )

4. ഉപയോഗിക്കുന്ന വിധം

പി.വി.സി പെപ്പിനുള്ളിലൂടെ നോക്കുമ്പോള്‍ ഏതു നക്ഷത്രത്തെ കാണുന്നുവോ ആ നക്ഷത്രത്തിന്റെ ചക്രവാളത്തില്‍ നിന്നുള്ള കോണീയ അകലം ( ചക്രവാളത്തിന്റെ കോണീയ അകലം പുജ്യം ഡിഗ്രിയാണ് ) ചരട് സൂചിപ്പിക്കുന്ന അങ്കനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.ഒരു പ്രദേശത്തെ പ്രാദേശിക സമയം ഉച്ചക്ക് 12 ആകുമ്പോള്‍ കോണീയ അകലം 90 ഡിഗ്രി ആയിരിക്കും
.

No comments: