Monday, March 24, 2008

നക്ഷത്രഗണങ്ങള്‍ എങ്ങനെ തിരിച്ചറിയാം ?

ഏതു കൊച്ചുകുട്ടിക്കും ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കാന്‍ കഴിയാത്ത ഏതാനും നക്ഷത്രഗണങ്ങള്‍ ഉണ്ട് . ഓറിയോണ്‍ ( ശബരന്‍ അല്ലെങ്കില്‍ വേടന്‍ ) . സ്കോര്‍പ്പിയസ് ( വൃശ്ചികം അഥവാ തേള്‍ ) .ഉര്‍സാ മേജര്‍ ( സപ്തര്‍ഷികള്‍ ) , ലിയോ ( ചിങ്ങം അല്ലെങ്കില്‍ സിംഹം ) കസിയോപ്പിയ ( കാശ്യപി ) . എന്നിവ ഇത്തരത്തില്‍ പെട്ടവയാണ് .


ഏപ്രില്‍ -മേയ് മാസത്തില്‍ ഇവ ഓരോന്നും എപ്പോഴും എവിടെ കാണാമെന്നു പറയാം. നിരീക്ഷണം ആരംഭിക്കുന്നതിനു മുന്‍പ് കിഴക്കു പടിഞ്ഞാറും തെക്കുവടക്കും കഴിയുന്നത്ര തിട്ടപ്പെടൂത്തുക . നിരീക്ഷണ സമയത്ത് നമ്മൂടെ തലക്കുമുകളിലുള്ള സ്ഥാനത്തുനിന്നോ , ചക്രവാളത്തില്‍ നിന്നോ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വടക്കോട്ടോ തെക്കോട്ടോ ഇത്ര ഡിഗ്രി എന്ന രീതിയില്‍ നക്ഷത്ര സ്ഥാനങ്ങള്‍ കുറിക്കാം . സന്ധ്യാ സമയത്ത് ഏതാണ്ട് ഏഴുമണിക്കാണ് നാം നക്ഷത്രം നോക്കാന്‍ തുടങ്ങുന്നത് എങ്കില്‍ വടക്കുകിഴക്കോട്ടുനോക്കിയാല്‍ സപ്തര്‍ഷികളെ നന്നായി കാണാം. പടിഞ്ഞാറന്‍ ചക്രവാളത്തിന്റേയും ഉച്ചിയുടേയും ( ശിരോ ബുന്ദുവിന്റ്യേയും) ഇടക്ക് ചക്രവാളത്തില്‍ നിന്ന്
30 0 -- 40 0ഉയരത്തില്‍ ഓറിയോണ്‍ ഗണത്തെ ഒരു പ്രയാസവും കൂടാതെ കാണാം .ശിരോ ബിന്ദുവില്‍നിന്നും കിഴക്കന്‍ ചക്രവാളത്തിനും ഇടക്ക് ഏതാണ്ട് 30 0 -- 40 0കിഴക്കുമാറി ചിങ്ങം ഗണത്തെ കാണാം .രാത്രി 9 മണിയോടുകൂടി വൃശ്ചികം ഉദിക്കാന്‍ തുടങ്ങും . 10 നും 12 നും ഇടക്ക് തെക്കുകിഴക്കന്‍ ചക്രവാളത്തില്‍ വൃശ്ചികത്തേയും കാണാം. കസിയോപ്പിയ സൂര്യന്റെ ഒപ്പം ഉദിക്കുകയും അസ്തമിക്കുകയും ചെയുന്നതിനാല്‍ ഏപ്രില്‍ മാസത്തില്‍ കാണാന്‍ പ്രയാസം . മേയ് മാസത്തി ഇതേ സമയത്ത് ഈ ഗണങ്ങള്‍ ആകെ 30 0 കൂടി പടിഞ്ഞാറോട്ട് നീങ്ങി കാണും . ഓറിയോണ്‍ ചക്രവാളത്തിന്റെ അടുത്തെത്തിക്കാണും ( പടിഞ്ഞാറ് ) .ഓരോ മാ‍സം കഴിയുമ്പോളും എല്ലാ ഗണങ്ങളുടേയും സ്ഥാനങ്ങള്‍ ഒരേ സമയത്ത് നോക്കുകയാണെങ്കില്‍ 30 0 വീതം പടിഞ്ഞാറോട്ട് മാറിയതായി കാണാം .സെക് സ്റ്റന്‍ഡ് ഉപയോഗിച്ചാല്‍ മാനത്തെ ഡിഗ്രി അളക്കാം ..ചക്രവാ‍ളത്തില്‍ നിന്നും കോണീയ അകലം അളക്കാം .ഇങ്ങനെ തുടങ്ങുക . ചിത്രങ്ങളുടെ സഹായത്തോടെ ഏതാനും പ്രമുഖ നക്ഷത്രങ്ങളേയും നക്ഷത്രഗണങ്ങളേയും ആദ്യം തിരിച്ചറിയുക. പിന്നീട് അവയുടെ സഹായത്തോടെ മറ്റു നക്ഷത്രങ്ങളെ തിരിച്ചറിയുക .
അടുത്ത പോസ്റ്റില്‍ നക്ഷത്ര ഗണങ്ങളുടെ ചാര്‍ട്ട് , ചിത്രം എന്നിവ ഉണ്ടായിരിക്കും .

No comments: